13 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; പിതാവ് അറസ്റ്റില്‍

  • 21/11/2020

കണ്ണൂരില്‍ 13 വയസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം നടന്നത്. ലോക്ക്ഡൗണ്‍ കാലത്തായിരുന്നു പിതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് പോയിരുന്നു. ഖത്തറില്‍ നിന്ന് തിരിച്ച് നാട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പീഡനത്തിന് ശേഷം മകളെ ഭീഷണിപ്പെടുത്തിയ ഇയാള്‍ കുറ്റം ബന്ധുവായ പത്താംക്ലാസുകാരന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിയാണെന്നുള്ള കാര്യം തിരിച്ചറിഞ്ഞത്. 

Related News