രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്; പൊലീസ് ആക്ട് ഭേദഗതിക്കെതിരെ ഹരീഷ് വാസുദേവന്‍

  • 21/11/2020


സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേര്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം 


LDF ന്റെയും CPIM ന്റെയും നയം ചവറ്റു കൊട്ടയിലിട്ടു ബെഹ്‌റ കൊടുത്ത പ്രൊപ്പോസല്‍ പിണറായി വിജയന്‍ ഒപ്പിട്ടു നടപ്പാക്കുന്ന കാഴ്ചയല്ലേ Kerala Police Act ലെ 118A കൊണ്ടുവന്ന ഓര്‍ഡിനന്‍സ്?

ജനയുഗം എഡിറ്റോറിയല്‍ എഴുതിയത് കൊണ്ടോ CPI പ്രതികരിച്ചത് കൊണ്ടോ വിജയന്റെ അധികാര അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ കഴിയില്ല. ക്യാബിനറ്റില്‍ പോയി ഒപ്പിട്ട മന്ത്രിമാര്‍ക്ക് ഇരട്ടത്താപ്പ് പറ്റില്ലല്ലോ.
രണ്ടുപേര്‍ ചായക്കടയിലിരുന്നു പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചത്. അതും കോടതി എടുത്തു കളഞ്ഞതിനെക്കാള്‍ ജനാധിപത്യ വിരുദ്ധമായ നിയമം. അടുത്ത ആറുമാസം ഇതിന്റെ ഉപയോഗമാവും കേരളം കാണാന്‍ പോകുന്ന ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം.

ഇതല്ല സൈബര്‍ ലിഞ്ചിങ്ങിനുള്ള മരുന്ന്. ആ കാരണത്തില്‍ ഇത് നടപ്പാക്കേണ്ട. ഏത് ജനാധിപത്യ മാര്‍ഗ്ഗത്തിലും ഇത് ചോദ്യം ചെയ്യും.

Related News