മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല: സുരേഷ് ഗോപി

  • 22/11/2020

എല്‍ഡിഎഫും യുഡിഎഫും വിവാദങ്ങളില്‍പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് സുരേഷ് ഗോപി. പാര്‍ട്ടിയുടെ പേരോ വിവാദങ്ങളോ പേര് എടുത്ത് പറയാതെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മുകളില്‍ ഒരാളുണ്ട്. ആരെയും വെറുതെ വിടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

അന്വേഷണങ്ങള്‍ എങ്ങനെയായി തീരുമെന്നും അതിന്റെ പരിണിതഫലങ്ങള്‍ എന്താകുമെന്നും ഇപ്പോള്‍ വ്യക്തമല്ല, എന്നാല്‍ ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. മുകളില്‍ ഒരാളുണ്ട്, ആരെയും വെറുതെ വിടില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല, അതുകൊണ്ട് നെഞ്ചത്ത് കൈവെച്ച് പറയുന്നു, എന്റെ അയ്യന്‍ എന്റ അയ്യന്‍ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

Related News