പൊലീസ് നിയമ ഭേദഗതി; കിം ജോങ് ഉന്നിന്റെ ചിത്രത്തോടൊപ്പം പരിഹാസവുമായി ബല്‍റാം

  • 22/11/2020


പൊലീസ് ആക്ടില്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനോടൊപ്പം കിം ജോങ് ഉന്നിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ശേഷം ഒറ്റവാക്കിലാണ് തനിക്ക് ഇതേക്കുറിച്ച് പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. 

പോലീസ് ആക്റ്റിലെ 118 (A) എന്ന ഭേദഗതി കരിനിയമം നിയമസഭയില്‍ അവതരിപ്പിക്കുക പോലും ചെയ്യാതെ ഓര്‍ഡിനന്‍സ് വഴി അടിച്ചേല്‍പ്പിച്ചതിലൂടെ പിണറായി വിജയന്‍ എന്ന കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി ശുദ്ധ തോന്ന്യാസമാണ് കാണിച്ചിരിക്കുന്നത് എന്ന് ഞാനോ നിങ്ങളോ ഈ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടാല്‍ അത് മഹാനായ അദ്ദേഹത്തിന്റെ ഇതിഹാസ തുല്യമായ റപ്യൂട്ടേഷന് ഹാനി വരുത്തിയ മഹാപരാധമാണ് എന്ന് പറഞ്ഞ് നമ്മളെയൊക്കെ പിണറായിപ്പോലീസ് പിടിച്ച് 5 വര്‍ഷം തടവിനും 10,000 രൂപ പിഴക്കും ശിക്ഷിക്കുമോ? എന്നുമാണ് വിടി ബല്‍റാം ചോദിക്കുന്നത്. 

Related News