നടന്ന കാലുകുഴയുമെന്നല്ലാതെ ഇവിടെയാരും ഭയക്കുമെന്ന് കരുതരുത്; ഇഡിയോട് ഐസക്ക്

  • 22/11/2020

നടന്നു കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങള്‍ കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുതെന്ന് ഇഡിയോട് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. റഡാറും കൊണ്ട് കിഫ്ബിക്ക് ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഇക്കാര്യം തെളിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസര്‍വ് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും രാവിലെ വമ്പന്‍ വാര്‍ത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങള്‍ക്ക് വിളമ്പിയത് ഇഡി തന്നെയാണ് എന്ന് ഇപ്പോള്‍ ബോധ്യമായി എന്നും തോമസ് ഐസക്ക് പറഞ്ഞു. 

Related News