തെരുവ് കച്ചവടക്കാരന് നേരെ അസഭ്യവര്‍ഷവുമായി പൊലീസ്; പ്രതിഷേധം

  • 22/11/2020


കണ്ണൂരില്‍ തെരുവ് കച്ചവടക്കാരന് നേരെ പൊലീസിന്റെ അസഭ്യവര്‍ഷം. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം നടന്നത്. പഴക്കച്ചവടക്കാരന്  നേരെയാണ് പൊലീസുകാരന്റെ ക്രൂരമായ പെരുമാറ്റം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വലിയ പ്രതിഷേധമാണ് പൊലീസുകാരന് നേരെ ഉണ്ടായിരിക്കുന്നത്. 

വഴിയോരക്കച്ചവടക്കാരനെ ചവട്ടിക്കൊല്ലുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. കൂടുതല്‍ ഡയലോഗ് അടിക്കണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കച്ചവടക്കാരനോട് പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ എല്ലാമെടുത്ത് പോയിക്കോളാം എന്ന് കച്ചവടക്കാരന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് എന്നതാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കുന്ന വിശദീകരണം. 

Related News