"അഭിപ്രായ സ്വാതന്ത്ര്യം ആണച്ചോ ഇവരുടെ മെയിന്‍"; പൊലീസ് നിയമഭേദഗതിക്കെതിരെ ട്രോള്‍

  • 22/11/2020

സംസ്ഥാനത്ത് പൊലീസ് നിയമ ഭേദഗതി വരുത്തിയതിന് പിന്നാലെ ഇതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയരുന്നു. ഇപ്പോള്‍ ട്രോള്‍ ഗ്രൂപ്പുകളും പിണറായി സര്‍ക്കാരിന് എതിരെ സജീവമായി രംഗത്ത് എത്തിയിട്ടുണ്ട്. ഐസിയു അഡ്മിനെയും ട്രോള്‍ മലയാളം അഡ്മിനെയും ഉള്‍പ്പെടുത്തി ഐസിയു ഗ്രൂപ്പില്‍ വന്ന ട്രോളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. 

പൂജപ്പുര ജയിലില്‍ കഴിയുന്ന ഐസിയു അഡ്മിന്‍ സഹതടവുകാരനായ ട്രോള്‍ മലയാളം അഡ്മിനോട് ഓര്‍മ്മയുണ്ടോ പണ്ട് നമ്മള്‍ രാഷ്ട്രീയക്കാരെ തലങ്ങും വിലങ്ങും വിമര്‍ശിച്ചിരുന്ന ആ കാലം എന്ന് ചോദിക്കുന്നു. പിന്നേ മറക്കാന്‍ പറ്റുമോ എന്ന് ട്രോള്‍ മലയാളം അഡ്മിന്‍ തിരികെ ചോദിക്കുന്നതാണ് ട്രോള്‍. ഇത് കൂടാതെ മറ്റ് പല ട്രോളുകളും പ്രചരിക്കുന്നുണ്ട്.

25o.jpg
22_o.jpg
23_o.jpg
26_o.jpg

Related News