തെരുവുനായ ശല്യം രൂക്ഷം; വോട്ട് പിടിക്കാന്‍ വടിയുമായി സ്ഥാനാര്‍ത്ഥികള്‍

  • 23/11/2020

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് നേടാന്‍ എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണ് സ്ഥാനാര്‍ത്ഥികള്‍. അത്തരത്തില്‍ ഒരു വേറിട്ട കാഴ്ചയാണ് കോഴിക്കോട് വടകരയില്‍ ഉള്ളത്. പ്രദേശത്ത് തെരുവു നായയയുടെ ശല്യം രൂക്ഷമായതിനാല്‍ നായയെ ഓടിക്കാന്‍ കയ്യില്‍ വടിയും പിടിച്ചാണ് സ്ഥാനാര്‍ത്ഥികളുടെ നടപ്പ്. 

വടകര മാക്കൂല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം പതിനേഴു പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇതോടെയാണ് സ്വയരക്ഷയ്ക്കായി സ്ഥാനാര്‍ത്ഥികള്‍ കയ്യില്‍ വടിയും പിടിച്ച് വോട്ട് തേടി ഇറങ്ങിയത്. വോട്ട് തേടി എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നില്‍ വോട്ടര്‍മാര്‍ തെരുവു നായ ശല്യം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

Related News