പൊതുജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം; പിണറായിയോട് പ്രശാന്ത് ഭൂഷന്‍

  • 23/11/2020


പൊലീസ് നിയമ ഭേദഗതിയില്‍ നിന്നും തല്‍ക്കാലും പിന്മാറാന്‍ തീരുമാനിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ജനങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം എന്നാണ് അദ്ദേഹം പറഞ്ഞത്. 

പിണറായി വിജയന്‍, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ് എന്നുമാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്. 

Related News