പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും; എല്‍ഡിഎഫിന്റെ പ്രകടന പത്രിക

  • 23/11/2020

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറങ്ങി. പത്ത് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നതാണ് എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്ന പ്രധാന വാഗ്ദാനം. കൂടാതെ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നും പത്രികയില്‍ പറയുന്നു. 

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട് എന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുദ്രാവാക്യം. 

ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍; ഓരോ കുടുംബത്തെയും ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിന് വേണ്ടി ഭക്ഷണം, പാര്‍പ്പിടം, വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും എന്നും പ്രകടന പത്രികയില്‍ പറയുന്നു. 


Related News