ബിജു രമേശിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെന്നിത്തല

  • 23/11/2020



വാര്‍ത്താമാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കും കുടുംബത്തിനുമെതിരേ  അപകീര്‍ത്തികരവും, അസത്യജടിലവുമായ  പ്രസ്താവനകള്‍ നടത്തിയ ബാര്‍ ഉടമ ബിജുരമേശിനെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല. 

സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി പങ്കില്ല എന്നു കണ്ടെത്തിയ കേസിലാണ് അടിസ്ഥാനരഹിതവും, അസത്യജടിലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ്  നടത്തിയത്.    ലോകായുക്തയും ഈ കേസ്   തള്ളിക്കളഞ്ഞിരുന്നു.  ഈ പശ്ചാത്തലത്തിലാണ്  നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത് എന്നും അ്‌ദ്ദേഹം അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള  പോരാട്ടമാണ് പ്രതിപക്ഷ നേതാവ് എന്ന  നിലയില്‍   നടത്തുന്നത് . അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍  കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിതശ്രമമാണ് ബിജുരമേശിന്റെ വ്യാജ ആരോപണങ്ങള്‍ എന്നും അദ്ദേഹം ആരോപിച്ചു.

Related News