മാധ്യമങ്ങളിലൂടെ അഭിപ്രായം പറയരുത്; രഹ്ന ഫാത്തിമയോട് ഹൈക്കോടതി

  • 24/11/2020


ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. സമൂഹമാധ്യമങ്ങിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടയും അഭിപ്രായം പറയുന്നതാണ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. 2018 ല്‍ സമൂഹമാധ്യമങ്ങള്‍ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസില്‍ തുടര്‍ച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് നല്‍കി ഹര്‍ജിയിലാണ് ഹൈക്കോടതി രഹ്നയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

കേസിന്റെ വിചാരണ തീരുന്നതുവരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാള്‍ വഴിയോ സ്വന്തം അഭിപ്രായങ്ങള്‍ ദൃശ്യമാധ്യമങ്ങള്‍ വഴിയോ ഇലകട്രോണിക് മാധ്യമങ്ങള്‍ വഴിയോ പങ്കുവയ്ക്കരുത് എന്നതാണ് കോടതിയുടെ ഉത്തരവ്.

Related News