സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ല: മുഖ്യമന്ത്രി

  • 24/11/2020

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിദഗ്ധരുമായി ആലോചിച്ചതിനുശേഷം മാത്രമേ എടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ്  അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

പൊതുപരീക്ഷ വഴി മൂല്യനിര്‍ണയം നടത്തുന്ന ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി സ്‌കൂളുകളും കോളേജുകളും തുറക്കണോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. അതേസമയം ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ക്ലാസ്സുകള്‍ തുടങ്ങുന്ന കാര്യം എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

രോഗവ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യമുണ്ടായാല്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കൂമോ എന്ന കാര്യം വിദഗ്ദരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

Related News