റോസാപ്പൂ ചിഹ്നം പിന്‍വലിക്കണം: കെ സുരേന്ദ്രന്‍

  • 25/11/2020

ബിജെപി അപരന്മാര്‍ക്ക് റോസാപ്പൂ ചിഹ്നം നല്‍കിയത് തെരഞ്ഞെുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേ സുരേന്ദ്രന്‍. റോസാപ്പൂ ചിഹ്നം നല്‍കിയത് പിന്‍വലിക്കണം എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകരും ശക്തമായി രംഗത്തുണ്ട്. പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു. 

സിപിഐഎം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് അപരന്മാര്‍ക്ക് റോസാപ്പൂവിന്റെ ചിഹ്നം നല്‍കിയിരിക്കുന്നത്. ബിജെപിയുടെ താമരചിഹ്നത്തോട് ഇതിന് സമാനതകളുണ്ടെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.

Related News