സാങ്കേതിക തകരാർ; കോഴിക്കോട്-കുവൈത്ത് വിമാനം തിരിച്ചറിക്കി

  • 09/04/2021

കോഴിക്കോട്: കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പോകാനായി പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. എയർ ഇന്ത്യ എക്‌സ്പ്രസ് IX 393 ആണ് തിരിച്ചിറക്കിയത്.

കാർഗോ വിഭാഗത്തിൽ ഫയർ അലാറാം മുഴങ്ങിയതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത്. 8.20ന് പുറപ്പെട്ട വിമാനം 10 മിനിട്ടിനുള്ളിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്.സാങ്കേതിക തകരാറാണ് അലാറം മുഴങ്ങിയതിന് പിന്നിലെന്ന് പരിശോധനയിൽ കണ്ടെത്തി. 

Related News