‘ഹെലികോപ്ടർ വീണ് ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ; 2 കോടി നഷ്ടപരിഹാരം വേണം: നെട്ടൂർ സ്വദേശിയുടെ ഓഡിയോ വൈറൽ

  • 12/04/2021

പനങ്ങാട്: എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂർ സ്വദേശി​ പീറ്ററിന്റെ സ്ഥലത്താണ് ഹെലി​കോപ്ടർ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ പൈലറ്റ് ഇടിച്ചിറക്കിയത്.

ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിച്ചാണ് പീറ്റർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതായി  നെട്ടൂർ സ്വദേശി​ പീറ്ററിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

Related News