സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പൊതുപരിപാടികൾക്ക് സമയപരിധി, കടകൾ രാത്രി ഒൻപത് വരെ മാത്രം

  • 12/04/2021

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുപരിപാടികളിൽ 200 പേർക്കാണ് പ്രവേശനമുള്ളത്. അടച്ചിട്ട മുറികളിലുള്ള പരിപാടികളിൽ 100 പേരെ മാത്രമെ അനുവദിക്കൂ. രണ്ട് മണിക്കൂറിൽ കൂടുതൽ പരിപാടികൾ പാടില്ല. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും.

ഹോട്ടലുകൾ ഉൾപ്പെടെ കടകളുടെ പ്രവർത്തന സമയം രാത്രി ഒമ്പതുവരെ മാത്രമാകും. ഹോട്ടലുകളിൽ പരമാവധി 50ശതമാനം പേരെ പ്രവേശിപ്പിക്കാനും പാഴ്സലുകൾ നൽകാനും നിർദേശമുണ്ട്. വിവാഹങ്ങളിൽ പാക്കറ്റ് ഫുഡ് വിതരണം ചെയ്യണം. ടെലി മെഡിസിന് മുൻഗണന നൽകാനും നിർദേശമുണ്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. ജില്ലാ കലക്ടർമാകും ജില്ലാ മെഡിക്കൽ ഓഫീസർമാരും ഉന്നത തല യോഗത്തിൽ പങ്കെടുത്തു. നിയന്ത്രണങ്ങൾ കർശനമാക്കിയാൽ മാത്രമെ കൊറോണ വ്യാപനം പിടിച്ചുകെട്ടാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ. എന്നുമുതലാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്ന കാര്യത്തിൽ ഉത്തരവ് പുറത്തുവരുന്നതോടെ വ്യക്തത കൈവരും.

Related News