തൃശൂർ പൂരം നടത്തിപ്പ് നിയന്ത്രണങ്ങളോടെ; ആളുകളെ പ്രവേശിപ്പിക്കുന്നത് പരിശോധയ്ക്ക് ശേഷം

  • 13/04/2021

തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിൽ ചേർന്ന യോഗം പൂർത്തിയായി. കർശന കൊറോണ നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് യോഗത്തിൽ തീരുമാനമായത്. പരിശോധയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 

45 വയസിന് താഴെ ഉള്ളവർ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായി കാണിക്കണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാക്രമായിരിക്കും പ്രവേശനം. വാക്‌സീൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.

പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നൽകിയത്. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. 

കഴിഞ്ഞ ഒന്നരവർഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊറോണ പ്രതിരോധപ്രവർത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്ത് സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്വമില്ലെന്നും പ്രതികരിച്ചിരുന്നു.

Related News