സ്ഥാനാര്‍ത്ഥിക്ക് പാമ്പ് കടിയേറ്റു; രക്ഷപ്പെട്ടത് തലനാരിഴക്ക്

  • 26/11/2020

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാമ്പിന്റെ കടിയേറ്റു. കല്ലമ്പലം നാവായിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസലിനാണ് കടിയേറ്റത്. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് തിരികെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടില്‍ അറിയാതെ പാമ്പിനെ ചവിട്ടുകയായിരുന്നു. പാമ്പ് റീനയെ കാലില്‍ ചുറ്റുകയും ആഞ്ഞ് കൊത്തുകയും ചെയ്ത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് റീനയെ കടിച്ചത്. 

ഉടന്‍ തന്നെ റീനയെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനടയില്‍ തന്നെ റീന ബോധരഹിതയായിരുന്നു. റീന ഇപ്പോള്‍ അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Related News