കുവൈത്തില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍നിന്നും ആറ് കോടി തട്ടിയെടുത്ത പ്രതികൾ പിടിയിൽ.

  • 18/04/2021

കൊച്ചി: കുവൈത്തില്‍ വ്യവസായിയായ ഒഡീഷ സ്വദേശിയില്‍നിന്നും ആറ് കോടി തട്ടിയെടുത്ത പ്രതികൾ  കൊച്ചിയിൽ പിടിയിലായി . പന്തളം രാജകുടുംബത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പാണ് ഇവർ നടത്തിയത് . പന്തളം സ്വദേശി കരുണാകരൻ, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ്  പിടിയിലായത്. കേസിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം കീഴടങ്ങാൻ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ട രണ്ടായിരം ഏക്കർ ഭൂമി കൃഷിക്കായി നൽകാമെന്ന് പറഞ്ഞ് കുവൈറ്റിലെ വ്യവസായിയായ ഒഡീഷ സ്വദേശിയിൽനിന്നും ആറ് കോടി രൂപയാണ്  ഇരുവരും ചേർന്ന്‌ തട്ടിയെടുത്തത് . കടവന്ത്രയിലെ ഒ.എസ്. ബിസിനസ് സൊലൂഷൻസ് എന്ന സ്ഥാപനത്തിൽനിന്ന് കോടികൾ വിലവരുന്ന സോഫ്റ്റ് വെയർ സോഴ്സ് കോഡ് വെറും 15,000 രൂപക്ക്  തട്ടിയെടുത്തതായും  കേസുണ്ട്. ഇവർക്കെതിരെ കുവൈത്തിൽ സമാനമായ പരാതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related News