കൊറോണ വ്യാപനം രൂക്ഷമായ ജില്ലകളിൽ ലോക്ക്ഡൗൺ സാധ്യത; മുഖ്യമന്ത്രി

  • 30/04/2021

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. അതാത് പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾക്കനുസരിച്ച്‌ ജനങ്ങൾ നിയമം പാലിക്കണം.

കൊറോണ വ്യാപനം രൂക്ഷമായ ജില്ലകളിൽ ലോക്ക്ഡൗൺ വേണ്ടിവരും. സർക്കാർ ഒഫീസുകളിൽ അവശ്യ സേവനങ്ങൾ നടപ്പാക്കുന്ന ഓഫീസുകൾ മാത്രം പ്രവർത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവിൽ രണ്ട് മണിവരെയാണ്. പരമാവധി ഓൺലൈൻ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കൊറോണ രോഗത്തിന് ചികിത്സയിലുള‌ളവർ മൂന്ന് ലക്ഷം കവിഞ്ഞു. ആരാധനാലയങ്ങളിൽ പരമാവധി 50 പേർ ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുള‌ള ക്ഷേത്രങ്ങളിലാണ്. ചെറിയ ക്ഷേത്രങ്ങളിൽ അതിനനുസരിച്ച്‌ നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ആളുകൾക്ക് ഭക്ഷണം വിളമ്പി നൽകില്ല. പാഴ്‌സൽ സംവിധാനം മാത്രമാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News