വലിയ ശിക്ഷ തന്നെ, വിജയന്റെ കരുതല്‍ കെങ്കേമം; പൗരന്മാരെ അധിക്ഷേപിച്ച പൊലീസിന് സ്ഥലം മാറ്റം മാത്രം നല്‍കിയ നടപടിയില്‍ ഹരീഷ് വാസുദേവന്‍

  • 27/11/2020

പൗരന്മാരെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസില്‍ ഉദ്യോഗസ്ഥര്‍ക്ക് വെറും സ്ഥലംമാറ്റം മാത്രം നല്‍കിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. നെയ്യാറില്‍ പൗരന്മാരെ തെറി പറയുന്ന പോലീസുകാരനെ ചെറുപുഴയ്ക്കും ചെറുപുഴയില്‍ തെറി പറയുന്ന പോലീസുകാരനെ നെയ്യാറിലേക്കും സ്ഥലം മാറ്റം നല്‍കുന്നതാണ് ഇപ്പോള്‍ കേരളാ പൊലീസിലെ ശിക്ഷ. വലിയ ശിക്ഷ തന്നെ. വിജയന്റെ കരുതല്‍ കെങ്കേമം  എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

വിജയന്‍ എന്നു പേരുള്ളയാളെ വിജയനെന്നു വിളിച്ചാല്‍ ബഹുമാനക്കുറവാണ് എന്നു കരുതുന്ന ഫാന്‍സുണ്ട്. അവര്‍ക്ക്, തെറി കേട്ട മനുഷ്യരുടെ ഡിഗ്‌നിറ്റി വിജയന്റെ ഡിഗ്‌നിറ്റിയേക്കാളും കുറഞ്ഞ എന്തോ ആണെന്ന തെറ്റിദ്ധാരണ കൊണ്ടാവാം. അവര്‍ക്കായി മറ്റൊരു പോസ്റ്റു കൂടി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

Related News