തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം; എഫ്ബി പ്രൊഫൈല്‍ ചിത്രം ശബരിമല അയ്യപ്പനാക്കി ചാണ്ടി ഉമ്മന്‍

  • 01/05/2021



പുതുപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല അയ്യപ്പന്റെ  ചിത്രം ഫേസ്ബുക്കിന്റെ മുഖചിത്രമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് ശബരിമല വിശ്വാസ സംരക്ഷണമെന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.

അതേസമയം തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും അടുത്തപ്പോള്‍ വിശ്വാസ സംരക്ഷണത്തെ കൂട്ടുപിടിച്ചെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ചാണ്ടി ഉമ്മനെതിരെ പരിഹാസവും ഉയരുന്നുണ്ട്. ആദ്യം മുസ്ലിങ്ങളെ സുഖിപ്പിച്ചു, ഇപ്പോള്‍ ഹിന്ദുക്കളെ, ഇനി ക്രിസ്ത്യാനികളെ ആകും. ചിലര്‍ ഉണ്ട് പരീക്ഷയുടെ റിസല്‍ട്ട് വരുമ്പോള്‍ മാത്രം ദൈവത്തെ വിളിക്കുന്നവര്‍ അതാണ് ഇത്. എന്നിങ്ങനെയാണ് പരിഹാസങ്ങള്‍. പരീക്ഷ വരുമ്‌ബോള്‍ മാത്രം ദൈവത്തെ വിളിക്കുന്നവര്‍ അതാണ് ഇത്. എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.

Related News