കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ഞാനും ബിജെപിയും ആയിരിക്കും: പി.സി ജോര്‍ജ്

  • 01/05/2021



കോട്ടയം: ബിജെപിയും താനും ചേര്‍ന്നാകും കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ സ്ഥാനാര്‍ഥിയുമായ പി സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

'പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ലെന്ന കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ തന്നെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യുഡിഎഫിന് 68 സീറ്റും എല്‍ഡിഎഫിന് 70 സീറ്റുമാണ് ലഭിക്കുക. ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Related News