ധര്‍മജന്‍ നേപ്പാളില്‍ കുടുങ്ങി കിടക്കുന്നു

  • 02/05/2021




നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ തപാല്‍ വോട്ടുകളാണ് എണ്ണുന്നത്.വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് നാട്ടിലെത്തുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല.ഇന്ന് കാഠ്മണ്ഡുവില്‍നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ ഹെലികോപ്ടറില്‍ വന്ന ശേഷം റോഡ് മാര്‍ഗം ഡല്‍ഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റൈനില്‍ കഴിയേണ്ടിവരും. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് താരം നേപ്പാളിലേക്ക് പോയത്.

കോഴിക്കോട് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏഴ് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫും നാലിടത്ത് യുഡിഎഫും കോഴിക്കോട് സൗത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസും മുന്നിട്ട് നില്‍ക്കുകയാണ്.

Related News