നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽ ഡി എഫിന് മേൽകൈ

  • 02/05/2021

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ എൽ ഡി എഫിന് മേൽകൈ. 89 മണ്ഡലത്തിൽ എൽ ഡി എഫും 48 വോട്ടിന് യു ഡി എഫും മൂന്ന് മണ്ഡലങ്ങളിൽ എൻ ഡി എയും മുന്നിട്ട് നിൽക്കുന്നു. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എൽ ഡി എഫ് വലിയ തോതിൽ മുന്നേറിയപ്പോൾ മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് യു ഡി എഫിന്റെ ശ്രദ്ധേയ പ്രകടനം. നേമം, പാലക്കാട്, തൃശൂർ മണ്ഡലങ്ങളിലാണ് ബി ജെ പി മുന്നിട്ട് നിൽക്കുന്നത്. പല മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് ആദ്യ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമാകുന്നത്.

നേമം, മഞ്ചേശ്വരം, തിരൂരങ്ങാടി, കൊടുവള്ളി, അരുവിക്കര, കുറ്റ്യാടി, തൃത്താല മണ്ഡലങ്ങളിലെല്ലാം ലീഡ് നില മാറിമാറിയുകയാണ്. പൂഞ്ഞാറിൽ പി സി ജോർജ് രണ്ടാം സ്ഥാനത്താണുള്ളത്. കളമശ്ശേരിയിൽ പി രാജീവാണ് ആദ്യ റൗണ്ടിൽ മുന്നിട്ട് നിൽക്കുന്നത്. കണ്ണൂരിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എൽ ഡി എഫിന്റെ ലീഡ് 5000ത്തിന് പുറത്ത് കടന്നിരിക്കുന്നു. കാസർകോട് ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. കോഴിക്കോട് സൗത്തിൽ എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് മുന്നിട്ട് നിൽക്കുന്നത്. വടക്കാഞ്ചേരിയിൽ എൽ ഡി എഫാണ് മുന്നിട്ട് നിൽക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ സി മൊയ്ദീൻ, കെ കെ ശൈലജ, എം എം മണി, കടകംപള്ളി സുരേന്ദ്രൻ, കെ കൃഷ്ണൻകുട്ടി, ടി പി രാമകൃഷ്ണൻ എന്നിവർ മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ കെ ടി ജലീൽ, മേഴ്‌സിക്കുട്ടിയമ്മ എന്നിവർ പിന്നിട്ട് നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുമ്മനം രാജശേഖരൻ എന്നിവരെല്ലാം ആദ്യ റൗണ്ടിൽ മുന്നിട്ട് നിൽക്കുകയാണ്.

Related News