ബാലുശ്ശേരിയില്‍ ധര്‍മ്മജന് തോല്‍വി

  • 02/05/2021






ബാലുശ്ശേരിയില്‍ ധര്‍മ്മജന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്‍ദേവിന് ജയം. ആദ്യ സൂചനകള്‍ ഇടത്തേക്കാണ്. മൂന്നിടത്ത് എന്‍.ഡി.എ മുന്നിലാണ്. ആദ്യ ലീഡ് നിലകള്‍ പുറത്ത് വരുമ്പോള്‍ സൂചനകള്‍ ഇടത്തേക്ക്. 95 സീറ്റുകളില്‍ നിലവില്‍ എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുകയാണ്. 42 സീറ്റില്‍ മാത്രമാണ് യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നത്. ബി.ജെ.പി മൂന്ന് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇതുവരേ മൂന്നു സീറ്റുകളിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണനും ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയും തിരുവമ്പാടിയില്‍ ലിന്റോ ജോസഫുമാണ് ആദ്യം ജയമുറപ്പിച്ചത്. 

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോട്ടത്തില്‍ രവീന്ദ്രന്‍ മുന്നിലാണ്. തവനൂരില്‍ കെ.ടി ജലീലും ഫിറോസ് കുന്നംപറമ്പിലും വാശിയേറിയ മത്സരമാണ്. പലപ്പോഴും കെ.ടി ജലീല്‍ പിന്നിലാണ്. ഇപ്പോഴും ഫിറോസാണ് മുന്നില്‍. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും കെ.കെ രമ വടകരയിലും ഏറെ മുന്നിലാണ്.

വണ്ടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അനില്‍ കുമാറും പൊന്നാനിയില്‍ പി.നന്ദകുമാറും മുന്നിലാണ്. വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സേവ്യര്‍ ചിറ്റിലപ്പള്ളി ഏറെ മുന്നിലാണ്. സിറ്റിംഗ് എം.എല്‍.എ അനില്‍ അക്കരയാണ് ഇവിടെ പിന്നിലായത്. ചേലക്കരയില്‍ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ വിജയമുറപ്പിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മുസ്ലിം ലീഗിലെ എന്‍.ഷംസുദ്ദീന്‍ വിജയമുറപ്പിച്ചിട്ടുണ്ട്. മലപ്പുറത്തെ മിക്ക സീറ്റുകളിലും യു.ഡി.എഫ് മേല്‍കൈ നേടിയിട്ടുണ്ട്.

Related News