ജനവിധി മാനിക്കുന്നു, പരാജയകാരണങ്ങള്‍ വിലയിരുത്തും: രമേശ് ചെന്നിത്തല

  • 02/05/2021



തിരുവനന്തപുരം: ജനവിധി മാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും പരാജയകാരണങ്ങള്‍ യുഡിഎഫ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷത്തിന്റെ അഴിമതിയും കൊള്ളയും ഞങ്ങളെടുത്ത് പറഞ്ഞിരുന്നു. അത് ഇല്ലാതാകുന്നില്ല. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി. ഓരോ മണ്ഡലങ്ങളിലെയും തോല്‍വി അടക്കം പരിശോധിക്കും.വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായും ചെന്നിത്തല പറഞ്ഞു.

Related News