ഷാഫി ഫോണില്‍ വിളിച്ചിരുന്നു, പാലക്കാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കും: ഇ. ശ്രീധരന്‍

  • 04/05/2021



പാലക്കാട് : നിയുക്ത കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍ ഫലപ്രഖ്യാപനത്തിന് ശേഷം വികസന പ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചതായും, താന്‍ സഹായ വാഗ്ദാനം നല്‍കിയതായും മെട്രോമാന്‍ ഇ. ശ്രീധരന്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ശ്രീധരനെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടതായി ഷാഫി പറമ്പിലും അറിയിച്ചിരുന്നു. 'ഷാഫി പറമ്പില്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു' ഇ. ശ്രീധരന്‍ പറഞ്ഞു.

ജയിച്ചാലും, പരാജയപ്പെട്ടാലും പാലക്കാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും, ഇനിയങ്ങോട്ട് അതിനായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന്റെ സമഗ്രമായ അടിസ്ഥാന വികസനമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

'പരാജയത്തില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ല. ആരെയും കുറ്റപ്പെടുത്തുന്നില്ല. സംഘടനയിലെ എല്ലാവരും നന്നായിട്ട് പ്രവര്‍ത്തിച്ചു. ജയവും തോല്‍വിയും എല്ലായ്‌പ്പോഴും ഒരുപോലെ കണ്ടാണ് ശീലം. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഉയര്‍ന്നപ്പോള്‍ അമിതമായി സന്തോഷിക്കുകയോ, താഴ്ന്നപ്പോള്‍ നിരാശപ്പെടുകയോ ചെയ്തില്ല'. ഇ. ശ്രീധരന്‍ വ്യക്തമാക്കി.

Related News