കോവിഡ് പരിശോധനയ്ക്കിടെ പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുത്, ഉപദ്രവിക്കരുത്: ഹൈക്കോടതി

  • 04/05/2021



കൊച്ചി: സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ ഭാഗമായി പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറാനോ, ശാരീരിക ഉപദ്രവം ഉണ്ടാക്കാനോ പാടില്ലെന്ന് ഹൈക്കോടതി.

അതേസമയം, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എറണാകുളം മുനമ്പം പോലീസിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.

കോഴിക്കോട് സ്വദേശിയായ കാര്‍ െ്രെഡവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചുവെന്നാണ് വൈശാഖ് നല്‍കിയ പരാതി. നിജസ്ഥിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി.

Related News