മതം പറഞ്ഞ് വോട്ട് തേടല്‍; ലീഗ് പ്രവര്‍ത്തകനെതിരെ പരാതി

  • 27/11/2020


മതം പറഞ്ഞ് വോട്ട് തേടിയതായി ലീഗ് പ്രവര്‍ത്തകനെതിരെ സിപിഐഎമ്മിന്റെ പരാതി. മലപ്പുറം കരുവാരക്കുണ്ടിലാണ് മതം പറഞ്ഞ് വോട്ട് തേടാന്‍ ലീഗ് പ്രവര്‍ത്തകന്‍ ശ്രമം നടത്തിയത്. സിപിഐഎം സ്ഥാനാര്‍ത്ഥി അറുമുഖന്‍ കാഫിര്‍ ആണെന്നും ആതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണം എന്നും ഹൈദ്രോസ് ഹാജി എന്നയാള്‍ ഒരു വീട്ടില്‍ എത്തിയാണ് പറഞ്ഞത്. 

സംഭവം നാട്ടുകാര്‍ അറിഞ്ഞതോടെയാണ് വിവാദമായി മാറിയത്. തുടര്‍ന്ന് ഇവിടെ നിന്നും സ്‌കൂട്ടറില്‍ കയറിപ്പോകാന്‍ ശ്രമിച്ച ഹൈദ്രോസ് ഹാജിയെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി മാപ്പ് പറയിച്ചു. ഇതിനുശേഷമാണ് ഇയാളെ അവിടെ നിന്നും പോകാന്‍ അനുവദിച്ചത്.

Related News