ലോക്ക്ഡൗണ്‍: മെമു ഉള്‍പ്പെടെ 37 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

  • 06/05/2021



തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മെമു ഉള്‍പ്പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് എട്ടു മുതല്‍ ഒമ്പത്ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയത്. മൊത്തം 37 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, മംഗലാപുരം-തിരുവനന്തപുരം ഏറനാട്, നിസാമുദീന്‍ തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്. 

റദ്ദാക്കിയ ട്രെയിനുകള്‍ 

02695 ചെന്നൈ-  തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്

02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

06627 ചെന്നൈ-മംഗലാപുരം എക്‌സപ്രസ്

06628 മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്

02695 ചെന്നൈ-തിരുവനന്തപുരം

02696 തിരുവനന്തപുരം-ചെന്നൈ

06017 ഷൊര്‍ണൂര്‍-എറണാകുളം

06018 എറണാകുളം-ഷൊര്‍ണൂര്‍

06023 ഷൊര്‍ണൂര്‍-കണ്ണൂര്‍

06024 കണ്ണൂര്‍-ഷൊര്‍ണൂര്‍

06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ

06356 മംഗലാപുരം-കൊച്ചുവേളിഅന്ത്യോദയ

06791 തിരുനല്‍വേലി-പാലക്കാട്

06792 പാലക്കാട്-തിരുനല്‍വേലി

06347 തിരുവനന്തപുരം-മംഗലാപുരം

06348 മംഗലാപുരം-തിരുവനന്തപുരം

06605 മംഗലാപുരം-നാഗര്‍കോവില്‍

06606 നാഗര്‍കോവില്‍-മംഗലാപുരം

02677 ബെംഗളൂരു-എറണാകുളം

02678 എറണാകുളം-ബെംഗളൂരു

06161 എറണാകുളം-ബാനസവാടി

06162 ബാനസവാടി-എറണാകുളം

06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം

06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍

0281 കണ്ണൂര്‍-തിരുവനന്തപുരം

02082 തിരുവനന്തപുരം-കണ്ണൂര്‍

06843 തിരുച്ചിറപ്പള്ളി-പാലക്കാട്

06844 പാലക്കാട്-തിരുച്ചിറപ്പള്ളി

06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)

06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)


Related News