ജനങ്ങള്‍ പരിഭ്രാന്തരാകരുത്, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരൂ: തോമസ് ഐസക്

  • 06/05/2021



തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരൂവെന്ന് തോമസ് ഐസക്. ലോക്ക്്ഡൗണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുത്, എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും. സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്നും ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക് പറഞ്ഞു.


Related News