ബത്തേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; മരണം മൂന്നായി

  • 07/05/2021



സുല്‍ത്താന്‍ ബത്തേരി: സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ബത്തേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി. ചികിത്സയില്‍ കഴിയുകയായിരുന്ന പതിമൂന്നുകാരനും മരിച്ചതോടെയാണ് മരണം മൂന്നായത്. ജലീല്‍ സുല്‍ഫിത്ത് ദമ്പതികളുടെ മകന്‍ ഫെബിന്‍ ഫിറോസ് ആണ് ചികിത്സയിലിരിക്കേ മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് മറ്റു രണ്ടു കുട്ടികള്‍ കഴിഞ്ഞ മാസം മരിച്ചിരുന്നു.

ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ഫെബിന്‍ ഫിറോസ് മരിച്ചത്. ഏപ്രില്‍ 22ന് ആയിരുന്നു സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടില്‍ അപകടം ഉണ്ടായത്. മണ്ണാര്‍ക്കാട് സ്വദേശിയുടെ ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളില്‍ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സ്‌ഫോടനം ഉണ്ടായത്. കുട്ടികള്‍ കളിക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. 

Related News