ആരോഗ്യമന്ത്രി കെകെ ശൈലജ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍

  • 27/11/2020

ഈ വര്‍ഷത്തെ വോഗ് ഇന്ത്യന്‍ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യന്‍ ലീഡര്‍ ഓഫ് ദ ഇയര്‍. ദുല്‍ഖര്‍ സല്‍മാന്‍, സാമന്ത അക്കിനേനി, ഭൂമി പെഡ്‌നേകര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

ശൈലജ ടീച്ചര്‍ക്കുള്ള ഈ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ പോലും താന്‍ അര്‍ഹനല്ല എന്നാണ് പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. പ്രിയപ്പെട്ട ശൈലജ ടീച്ചര്‍ ഈ അവാര്‍ഡ് പ്രഖ്യാപിക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല, എന്നാല്‍ എല്ലാ ആദരവോടെ ഒരുപാട് സന്തോഷത്തോടെ ഞാന്‍ ഇത് അനൗണ്‍സ് ചെയ്യുകയാണ് എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്. 

Related News