'ഒരുപാട് പേര്‍ക്ക് പ്രചോദനം, ഉത്തരവാദിത്തമുള്ള ഭരണം'; മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രകാശ് രാജ്

  • 08/05/2021




ചെന്നൈ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടന്‍ പ്രകാശ് രാജ്. സംസ്ഥാനത്ത് ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജ് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയത്.
pr.JPG

ഒരുപാട് പേര്‍ക്ക് പ്രചോദനം, ഉത്തരവാദിത്തമുള്ള ഭരണം' എന്നാണ് പ്രകാശ് രാജ് ട്വിറ്റിലൂടെ പിണറായിയെ പ്രശംസിച്ചത്. ഉത്തരവാദിത്വമുള്ള ഭരണമാണിതെന്നും ഒരുപാട് പേര്‍ക്കുള്ള മാതൃകയാണ് ഈ സര്‍ക്കാരെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ട്വീറ്റ് റീഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രശംസ. സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗജന്യ കിറ്റ് വിതരണം തുടരുമെന്നും അതിഥി തൊഴിലാളികള്‍ക്കും കിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Related News