അമ്മ സാധാരണ വ്യക്തി, സൂപ്പര്‍ വുമണ്‍ അല്ല; സോഷ്യല്‍മീഡിയയില്‍ വൈറലായി സര്‍ക്കാരിന്റെ മാതൃദിന സന്ദേശം

  • 09/05/2021




മാതൃദിനത്തില്‍ വേറിട്ട സന്ദേശവുമായി കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പ്. ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും നമുക്ക് വേണ്ട എന്നും ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത് എന്നുമുള്ള സന്ദേശമാണ് ഈ മാതൃദിനത്തില്‍ വനിത ശിശുവികസന വകുപ്പ് ഓര്‍മ്മിപ്പിക്കുന്നത്. 
kk.JPG

ഫേസ്ബുക്കിലൂടെയാണ് വനിത ശിശുവികസന വകുപ്പ് മാതൃദിന പോസ്റ്റ് പങ്കുവച്ചത്. അമ്മ എന്നാല്‍ സ്‌നേഹത്തിന്റെ നിറകുടമോ ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല. മറിച്ച് മറ്റുള്ളവരെപ്പോലെ സ്‌നേഹവും, സങ്കടവും, ദേഷ്യവും, ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്റില്‍ പറയുന്നു. 

'പ്രതീക്ഷകളുടെ ഭാരമേല്‍പിപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാം, അവരെ അവരായി തന്നെ അംഗീകരിക്കാം' വനിത ശിശുവികസന വകുപ്പ് കുറിച്ചു. 

Related News