കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡിഷ്വൽ അന്വേഷണം: വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ

  • 10/05/2021

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ പ്രഖ്യാപിച്ച്‌ ജുഡിഷ്വൽ അനേഷണത്തിൽ സർക്കാർ വിജ്ഞാപണം പുറത്തിറക്കി. ജുഡിഷ്വൽ അന്വേഷണത്തിന്റെ ടെംസ് ഓഫ് റഫറൻസും പുറത്തിറക്കിയിട്ടുണ്ട്.

നേരത്തെ സംസ്ഥാന സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന ഘട്ടത്തിൽ വിശദമായ ഉത്തരവ് ഇറക്കിയിരുന്നില്ല. റിട്ട.ജഡ്ജി വികെ മോഹനനെ ചുമതലപ്പെടുത്തിയുള്ള ഏകാംഗ ജുഡിഷ്വൽ കമ്മിഷനാണ് കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾ സംബന്ധിച്ച്‌ അന്വേഷിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചത്, മറ്റൊരു പ്രതിയായ സന്ദീപ് നായരെ, സ്പീക്കർക്കെതിരേ ആരോപണമുന്നയിക്കാൻ നിർബന്ധിച്ചത്, കേസിൽ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുണ്ടായിട്ടുണ്ടോ, മറ്റേതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ആറു മാസക്കാലവധിയാണ് അന്വേഷണ കമ്മിഷനുള്ളത്. അതേ സമയം, കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിക്കെതിരായ കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Related News