സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു: ജനറൽ വാർഡ് 2645 രൂപ, ഐസിയു 7800, രണ്ടു പിപിഇ കിറ്റ് മാത്രം; ലംഘിച്ചാൽ പത്തിരട്ടി പിഴ

  • 10/05/2021

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കൊറോണ ചികിത്സാ ചെലവുകളുടെ നിരക്ക് ഏകീകരിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്. ജനറൽ വാർഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകൾ വിപണി വിലയ്ക്ക് ലഭ്യമാക്കണം.

ഓക്‌സിമീറ്റർ പോലെയുള്ള ഉപകരണങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുത്. കൊറോണ ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സർക്കാർ വ്യക്തമാക്കി. കൊറോണ ചി​കി​ത്സ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഡി​എം​ഒ​യെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്ക് അ​ധി​ക തു​ക​യു​ടെ പ​ത്തി​ര​ട്ടി പി​ഴ ചു​മ​ത്തു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​ക​ളു​ടെ കൊ​ള്ള സം​ബ​ന്ധി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ശ്ച​യി​ച്ച അം​ഗീ​കൃ​ത നി​ര​ക്കു​ക​ൾ സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​ച്ച​ത്. കൊറോണ ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ക​യാ​ണെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ ഓ​ക്സി​ജ​ന് നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ഈ​ടാ​ക്കി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യ പി​ന്നാ​ലെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Related News