ചെമ്പൂച്ചിറ സ്‌കൂള്‍ കിഫ്ബിയുടെ പുതിയ അഴിമതി മാതൃക: ചെന്നിത്തല

  • 28/11/2020

മുഖ്യമന്ത്രി മോഡല്‍ സ്‌കൂള്‍ ആയി പ്രഖ്യാപിച്ച തൃശൂര്‍ ചെമ്പൂച്ചിറയിലെ സ്‌കൂള്‍ കെട്ടിടം സന്ദര്‍ശിച്ചു. കിഫ്ബിയിലൂടെ നടത്തുന്ന   അഴിമതിയുടെ പുതിയ മോഡലാണ്  ഈ സ്‌കൂള്‍ എന്ന് നിസ്സംശയം പറയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന  കെട്ടിടത്തില്‍ കുട്ടികളുടെ സുരക്ഷിതത്വത്തിനു യാതൊരു  ഉറപ്പും നല്‍കാന്‍ സാധിക്കില്ല എന്നത്  വ്യക്തമാണ്. കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 180 കോടി രൂപ മുടക്കി പണിഞ്ഞ കെട്ടിടവും മുന്‍പ് പൊളിഞ്ഞു വീണിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ  സ്വന്തം മണ്ഡലത്തില്‍ നടന്ന ഈ ഗുരുതരമായ അഴിമതിയില്‍ സ്വന്തം വകുപ്പിലെ സെക്രട്ടറിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, തന്നെ വെള്ളപൂശാനുമാണ്  വിദ്യാഭ്യാസ മന്ത്രിയുടെ ശ്രമം. സിആര്‍പിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുകൊണ്ടുള്ള  സമഗ്രമായ വിജിലന്‍സ്  അന്വേഷണം  നടത്താനും, കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. കുട്ടികളുള്‍പ്പെടെയുള്ളവരുടെ ജീവന് പോലും ഭീഷണിയാകുന്ന ഈ കെട്ടിടത്തിന്റെ  സുരക്ഷിതത്വം  ശാസ്ത്രീയമായി പരിശോധിച്ചു ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ കൈക്കൊള്ളണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 


Related News