`പ്രവാസി ചിട്ടി തട്ടിപ്പാണ്`, കെഎസ്എഫ്ഇ ക്രമക്കേടിന്റെ വിവരങ്ങള്‍ പുറത്ത് വിടണം; തോമസ് ഐസക്കിനെതിരെ ബിജെപി

  • 29/11/2020

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്ത്. ധനകാര്യ വകുപ്പിന്റെ കീഴില്‍ നടക്കുന്ന എല്ലാ ഇടപാടുകളും ദുരൂഹവും അഴിമതി നിറഞ്ഞതുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. ഐസക്കിന്റെ കീഴിലുള്ള എല്ലാ ഇടപാടുകളിലും അഴിമതിയുണ്ട്. കെഎസ്എഫ്ഇ തട്ടിപ്പ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പ്രവാസി ചിട്ടി എന്ന പേരില്‍ ധനകാര്യ വകുപ്പ് നടത്തുന്നത് മറ്റൊരു തട്ടിപ്പാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കെഎസ്എഫ്ഇ തട്ടിപ്പ് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. വകുപ്പുകള്‍ തമ്മില്‍ വട്ടാണെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് വട്ടെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ചെന്നിത്തല പരിഹസിച്ചിരുന്നു.

Related News