താന്‍ പറയുന്ന കാര്യങ്ങളാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെന്നിത്തല പറയുന്നത്: കെ സുരേന്ദ്രന്‍

  • 29/11/2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താന്‍ പറയുന്ന കാര്യങ്ങളാണ് പലപ്പോഴും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെന്നിത്തല പറയുന്നത് എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി ഇപി ജയരാജന്‍ എന്നിവര്‍ തന്നെ വിശമര്‍ശിക്കുന്നതായി ബന്ധപ്പെട്ടും സുരേന്ദ്രന്‍ പ്രതികരിച്ചു. അത്തരം വിമര്‍ശനങ്ങള്‍ അവരുടെ അസ്വസ്ഥതയായിട്ടാണ് താന്‍ കാണുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.

Related News