മൂന്നുമാസത്തേക്ക് മുഖ്യമന്ത്രിക്കസേര തരൂ: കെ സുരേന്ദ്രന്‍

  • 29/11/2020

കെഎസ്എഫിഇയിലെ വിജിലന്‍സ് റെയ്ഡുമായി ഉണ്ടായ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയെ സഹായിക്കാനാണ് വിജയലന്‍സ് റെയ്ഡ് എന്നതായിരുന്നു ഉയര്‍ന്ന ആരോപണം. ഈ ആരോണപത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. 

വിജിലന്‍സില്‍ ഉള്ളതും ബിജെപിക്കാരാണ് എങ്കില്‍ മൂന്ന മാസത്തേക്ക് പിണറായി വിജയന്‍ ആ കസേര തനിക്ക് തരട്ടേ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും തോമസ് ഐസക്കും തമ്മില്‍ മത്സരമാണ് എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Related News