രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; ഭര്‍തൃ പീഡനമെന്ന് കുടുംബം

  • 14/05/2021



തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നടന്‍ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് എത്തിയത്. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണിയ്‌ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയുടേയും ഉണ്ണിയുടേയും വിവാഹം. ഉണ്ണി പി. ദേവുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തുന്നത്. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രിയങ്ക പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News