കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മരണത്തിന് കീഴടങ്ങി

  • 15/05/2021



കോഴിക്കോട്: കാന്‍സര്‍ ബാധിതനായിരുന്ന നന്ദു മഹാദേവ നിര്യാതനായി. 27 വയസ്സായിരുന്നു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അര്‍ബുദം ശ്വാസകോശത്തെയും പിടിമുറുക്കിയതോടെയായിരുന്നു മരണം.

കാന്‍സര്‍ ബാധിതനായെങ്കിലും രോഗത്തോടുള്ള നന്ദുവിന്റെ പോരാട്ടമാണ് അവനെ എല്ലാവര്‍ക്കും പരിചിതനാക്കിയത്. സമൂഹ മാധ്യമങ്ങളിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വലിയ ധൈര്യമാണ് നന്ദു നല്‍കിയിരുന്നത്. ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്‌സ് & സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ് ബുക്ക് കൂട്ടായ്മ തുടങ്ങിയതും നന്ദുവിന്റെ നേതൃത്വത്തിലാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം അടുത്ത ദിവസം മുമ്പ് വരെ നന്ദു ടൂര്‍ പോയിരുന്നു.

Related News