ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനം: പത്രം, പാല്‍ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ നല്‍കണം; അനാവശ്യമായി പുറത്തിറങ്ങരുത്

  • 15/05/2021



തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് 10,000 പൊലീസുകാരെ വിന്യസിക്കുമെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി ഡ്രോണ്‍ സംവിധാനത്തെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പത്രം, പാല്‍ എന്നിവ രാവിലെ ആറ് മണിക്ക് മുമ്പേ തന്നെ വീട്ടിലെത്തിക്കേണ്ടതുണ്ട്. ബേക്കറി, പലവ്യഞ്ജന കടകള്‍ എന്നിവയ്ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. വീട്ടുജോലിക്കാരായിട്ടുള്ളവര്‍ക്ക് പാസ് വാങ്ങിക്കൊണ്ട് യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാനും പുറത്തുപോകാനും ഒരുവഴി മാത്രമാവും ഉണ്ടാവുക എന്ന് മുഖ്യമന്ത്രി അറിയിച്ചു. 

മേഖലകളായി തിരിച്ച് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. 

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. 

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെയും സഹായിക്കുന്നക്കെതിരെയും നിയമനടപടി.

ഭക്ഷണം എത്തിക്കുന്നതൊഴികെയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. 

നിയന്ത്രണങ്ങള്‍ക്കായി പതിനായിരം പൊലീസുകാരെ നിയോഗിച്ചു. 

മെഡിക്കല്‍ സ്‌റ്റോറുകളും പെട്രോള്‍ പമ്പുകളും തുറക്കും. 

പലചരക്ക് കടകള്‍, ബേക്കറികള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍.

ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍.

Related News