മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ഫംഗസ് കേരളത്തിലും; കുട്ടികള്‍ കോവിഡ് രോഗവാഹകരാകാമെന്ന് മുഖ്യമന്ത്രി

  • 15/05/2021



തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും റിപ്പോര്‍ട്ടു ചെയ്ത ഫംഗല്‍ ഇന്‍ഫെക്ഷന്‍ കേരളത്തിലും അപൂര്‍വമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വരുന്നതിനു മുന്‍പും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതാണ്. മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ പരിശോധന നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ കോവിഡ് രോഗവാഹകരായേക്കാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗംവന്നാലും ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകാം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതിപരത്തരുത്. മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related News