118 മെട്രിക് ടണ്‍ ഓക്‌സിജനുമായി ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് കേരളത്തിലെത്തി

  • 16/05/2021



കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഇന്നു പുലര്‍ച്ചെ മൂന്നരയോടെ വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി.വിദേശത്ത് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നിറച്ച് കൊണ്ടുവന്നത്. 6 കണ്ടെയ്‌നര്‍ ടാങ്കറുകളിലായി എത്തിച്ച ഓക്‌സിജന്‍, ടാങ്കര്‍ ലോറികളിലേക്കു മാറ്റി റോഡ് മാര്‍ഗം ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുമെന്നു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഡല്‍ഹിയിലേക്ക് അനുവദിച്ചിരുന്ന ഓക്‌സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് അനുവദിച്ച ഓക്‌സിജന്‍ കേന്ദ്രം കേരളത്തിലേക്ക് അയക്കാന്‍ അനുമതി നല്‍കുകയായിരുന്നു.ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയില്ലെന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ ഇനി സംസ്ഥാനത്തിന് കഴിയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

കൊച്ചിയിലെത്തിയ ആദ്യ ലോഡുകള്‍ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്കായിരിക്കും. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. റവന്യുറെയില്‍വേ ഉദ്യോഗസ്ഥര്‍ വല്ലാര്‍പാടത്ത് എത്തിയിട്ടുണ്ട്.

Related News