സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ; വീടും പരിസരവും ശുചിയാക്കാന്‍ നിര്‍ദേശം

  • 16/05/2021



സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പടരാനുളള സാധ്യത കണക്കിലെടുത്താണ് െ്രെഡ ഡേ ആചരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

വീടും പരിസരവും വൃത്തിയാക്കി വീടുകളില്‍ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിര്‍ദ്ദേശം. മഴക്കാല പൂര്‍വ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വീടിനും പരിസരത്തും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.റബര്‍ തോട്ടങ്ങളില്‍ ചിരട്ടയിലും മറ്റും തങ്ങി നില്‍ക്കുന്ന വെള്ളം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വീടിന് സമീപത്തെ വെള്ളക്കെട്ടുകള്‍ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. ഫോഗിങ്ങ് നടത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശമുണ്ട്. ജില്ലയില്‍ ഈ മാസം ഇതുവരെ നാല്‍പ്പത്തിനാല് പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

Related News