വെന്റിലേറ്റര്‍ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചു

  • 17/05/2021


തിരൂര്‍: മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റര്‍ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂര്‍ സ്വദേശി ഫാത്തിമ്മ (63) ആണ് മരിച്ചത്. വളാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. 

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റര്‍ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെന്റിലേറ്ററിനായി സമൂഹമാധ്യമങ്ങളിലൂടെയും സഹായം തേടിയിരുന്നു. ഈ മാസം പത്താം തിയതിയാണ് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News